നാഗർകോവിൽ: ലോക്ക് ഡൗണിൽ ഇളവുകൾ വന്നെങ്കിലും സംസ്ഥാനത്തെ ബ്യൂട്ടി പാർലറുകളും സലൂണുകളും രണ്ട് മാസമായി അടഞ്ഞ് കിടക്കുകയാണ്. അഞ്ച് ലക്ഷത്തോളം തൊഴിലാളികൾക്കാണ് ഇതിലൂടെ വരുമാനം നഷ്ടമായിരിക്കുന്നത്. തമിഴ്‌നാട്ടിലെ ബ്യൂട്ടിപാർലറുകളിലെയും സലൂണുകളിലെയും ജീവനക്കാരിൽ അധികവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തി ജോലി നോക്കുന്നവരാണ്. ജനതാ കർഫ്യൂവിന് മുമ്പ് തന്നെ പല സലൂൺ ഉടമകളും ഇവരെ മടക്കി അയച്ചു. ചുരുക്കം ചിലർ മാത്രമാണ് ഭക്ഷണവും താമസവും നൽകി ഇവരെ സംരക്ഷിക്കുന്നത്. ഏപ്രിൽ, മേയ് മാസങ്ങളാണ് ബ്യൂട്ടിപാർലറുകളുടെ സീസണായി കണക്കാകുന്നത്. ഈ സമയത്ത് അടഞ്ഞുകിടക്കുന്നതിനാൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകാമെന്നും വീടുകളിലെത്തിയുള്ള സേവനത്തെക്കാൾ സലൂണുകൾ തുറക്കുന്നതാണ് സുരക്ഷിതമെന്നുമാണ് സലൂൺ ഉടമകൾ പറയുന്നത്. മൂന്നാംഘട്ട ലോക്ക് ഡൗൺ തീരുന്നതോടെ ഈ മേഖലയ്ക്ക് ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.

എന്നാൽ ബ്യൂട്ടി സലൂൺ യൂണിയനിലെ അംഗങ്ങൾക്ക് 2000 രൂപയുടെ ധനസഹായം നൽകുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.