ചിറയിൻകീഴ്:കേരള ഗവൺമെന്റിന്റെ തരിശുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്തുകളുടെയും കൃഷിഭവന്റെയും സഹകരണത്തോടെ ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള പഴഞ്ചിറ,വലിയ ചിറ പാടശേഖരങ്ങളിലെ തരിശുനിലങ്ങൾ കൃഷി ചെയ്യാൻ തീരുമാനിച്ചു.വിശദവിവരങ്ങൾക്ക് ബാങ്ക് ഓഫീസുമായി ബന്ധപ്പെടണമെന്ന് ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അറിയിച്ചു.