തിരുവനന്തപുരം: കൊവിഡ് വ്യാപനം സാമ്പത്തിക മേഖലയെ എത്രത്തോളം ബാധിച്ചു എന്ന് വിശദമായി പഠിക്കുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി പ്രവർത്തനം ആരംഭിച്ചു. മുൻ ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാം, അഡിഷണൽ ചീഫ് സെക്രട്ടറി (ധനകാര്യം) രാജേഷ് കുമാർ സിംഗ്, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ആർ.രാമകുമാർ എന്നിവരാണ് സമിതി അംഗങ്ങൾ.

ഇതോടനുബന്ധിച്ച് സമിതി ഒരു സാമ്പത്തികാഘാത സർവേ നടത്തുന്നുണ്ട്.

സംഘടനകൾ, സ്ഥാപനങ്ങൾ, ഉത്പാദന, വ്യാപാര, സേവന മേഖലകളിലെ അസോസിയേഷനുകൾ, വ്യക്തിഗത സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്കായി ഒരു ചോദ്യാവലി പ്രസിദ്ധീകരിക്കുന്നു. വ്യക്തികളുടെ സ്വകാര്യത ലംഘിക്കാത്ത വിധത്തിലാണ് വിവരങ്ങളുടെ ഉപയോഗം. സർവേയുടെ വിശദാംശങ്ങളും ചോദ്യാവലിയും eis.kerala.gov.in എന്ന സൈറ്രിൽ ലഭിക്കും.

മൂന്നു മാസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദ്ദേശം.