ബാലരാമപുരം∙ വെടിവെച്ചാൻ കോവിൽ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അംഗങ്ങൾക്കുള്ള പച്ചക്കറി കിറ്റ്, മാസ്‌ക് എന്നിവയുടെ വിതരണം നരുവാമൂട് സി.ഐ കെ. ധനപാലൻ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് വി. കനകരാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയകുമാർ, വൈസ് പ്രസിഡന്റ് വെടിവച്ചാൻകോവിൽ വിജയൻ, ഹരിഹരൻ നായർ, സുദർശനൻ, ഗോപകുമാർ, ബീന, സുധ, സനൽ തുടങ്ങിയവർ പങ്കെടുത്തു. അസോസിയേഷൻ പരിധിയിലെ 300 പേർക്കാണ് കിറ്റും മാസ്‌കും നൽകിയത്.