കോവളം: ശക്തമായി കാറ്റിൽ പ്ലാവ് വീണ് വീട് തകർന്നു. കോട്ടുകാൽ പയറ്റുവിള വാർഡിൽ കുന്നുവിള വടക്കരിക് വീട്ടിൽ ശ്രീദേവി ഭവനിൽ സോമന്റെ ഷീറ്റ് മേഞ്ഞ വീടാണ് തകർന്നത്. വെളളിയാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. വീടിനുള്ളിൽ സോമനും ഭാര്യ സുലോചനയും ഉണ്ടായിരുന്നു. വീടിന്റെ പുറക് വശം പൂർണമായും തകർന്നിട്ടുണ്ട്. സംഭവമറിഞ്ഞ് പ്രദേശവാസികൾ ചേർന്ന് ഇരുവരെയും രക്ഷിക്കുകയായിരുന്നു. സംഭവസ്ഥലം കോട്ടുകാൽ പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു.