കയ്പമംഗലം: അര ലിറ്റർ വാറ്റ് ചാരായവുമായി യുവാവിനെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം കരടി വളവ് സ്വദേശി പനക്കൽ ശരത്തിനെയാണ് (20) മതിലകം സി.ഐ. സി. പ്രേമാനന്ദകൃഷ്ണനും, എസ്.ഐ കെ.എസ് സൂരജും ചേർന്ന് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച്ച രാത്രി പത്തോടെ പൊലീസ് പട്രോളിംഗിനിടെ പുതിയകാവിൽ വെച്ചാണ് സ്‌കൂട്ടറിൽ വരികയായിരുന്ന ശരത് പിടിയിലായത്. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തടഞ്ഞു നിറുത്തി പരിശോധിച്ചപ്പോഴാണ് അരയിൽ സൂക്ഷിച്ച നിലയിൽ കുപ്പിയിൽ ചാരായം കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.എസ്.സി.പി.ഒ രമേഷ്, സി.പി.ഒ ഏയ്ഞ്ചൽ, ഹോം ഗാർഡ് അൻസാരി, കെ.എ.പി സി.പി.ഒമാരായ ദീപക്, നവീൻ എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.