തിരുവനന്തപുരം: മൂന്നാംഘട്ട ലോക്ക് ഡൗൺ കാലാവധിക്ക് ശേഷം കൂടുതൽ ഇളവുകൾ നൽകാനാകുമോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ബാർബർഷോപ്പുകൾക്കും ഷോപ്പിംഗ് മാളുകൾക്കുമാണ് ഇനി ഇളവുകൾ വേണ്ടതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ ഇളവുകൾ നൽകുന്നത് അപ്രയോഗികമാണ്. ഇളവുകളേക്കാൾ ഉപരി രോഗവ്യാപനം തടയുന്നതിനാണ് നടപടി വേണ്ടത്. രോഗവ്യാപനം തടയുന്നതിന് നിരീക്ഷണം കർശനമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 15000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായ ടൂറിസം മേഖലയെ പഴയപോലെ തിരിച്ചുകൊണ്ടുവരാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു