തിരുവനന്തപുരം : ഇന്നലെ ജില്ലയിൽ 511 പേർ പുതുതായി രോഗനിരീക്ഷണത്തിലായി. 381പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 4664 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്നലെ രോഗലക്ഷണങ്ങളുമായി 11പേരെ പ്രവേശിപ്പിച്ചു. 2പേരെ ഡിസ്ചാർജ് ചെയ്തു. ഇന്നലെ ലഭിച്ച 103 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്. 118 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 14 പേരും ജനറൽ ആശുപത്രിയിൽ 6 പേരും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ 4പേരും എസ്.എ.റ്റി ആശുപത്രിയിൽ 11 പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ 12 പേരും ഉൾപ്പെടെ 47 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
വിവിധ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ
മാർ ഇവാനിയോസ് -81
ചൈത്രം -11
കെ.എസ്.ഇ.ബി ഐ. ബി -13
എൽ.എൻ.സി.പി.ഇ - 41
ഐ. എം. ജി ട്രെയിനിംഗ് സെന്റർ -53
ഹോട്ടൽ ഹിൽട്ടൺ -03
ഹോട്ടൽ മസ്കറ്റ് -01
വിദ്യ എൻജിനിയറിംഗ് കോളേജ് -04
പങ്കജകസ്തൂരി -09
വി. കെ. സി. ഇ.ടി-11
മാലിക് ആശുപത്രി നാവായികുളം -08
ഹീരാ സി.ഇ.ടി -17
കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവർ- 4963
വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ -4664
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -47
കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -252
ഇന്നലെ പുതുതായി നിരീക്ഷണത്തിലായവർ -511