മലയിൻകീഴ്: എസ്.എൻ.ഡി.പി യോഗം ഗുരുകുലം ശാഖയുടെ ( കാരോട് വിളയിൽ ദേവീക്ഷേത്രത്തിന് സമീപം വിളപ്പിൽശാല ) മന്ദിരോദ്ഘാടനം കുന്നുംപാറ മഠാധിപതി സ്വാമി ബോധിതിർത്ഥയുടെ സാന്നിദ്ധ്യത്തിൽ ഐ.ബി. സതീഷ്.എം.എൽ.എ നിർവഹിച്ചു. നേമം യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ, വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, യൂണിയൻ വൈസ് പ്രസിഡന്റ് ഊരുട്ടമ്പലം ജയചന്ദ്രൻ, യൂണിയൻ ഡയറക്ടർ ബോർഡ് അംഗം വിളപ്പിൽ ചന്ദ്രൻ, ജോർജ്ജുകുട്ടി, വള്ളിമംഗലം ചന്ദ്രൻ, കാരോട് വാർഡ് അംഗം ചന്ദ്രക, ശാഖ പ്രതിനിധികളായ വി.എസ്. സജീവ്, സുരേഷ്, സജീവ് രാംദേവ്, കുഞ്ഞുമോൻ, അനിൽകുമാർ, മൃദുല കുമാരി, ശ്രീജ, മാധുരി സജീവ് എന്നിവർ പങ്കെടുത്തു.