തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി പ്രഖ്യാപിച്ച 'മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി' പ്രകാരം അയൽക്കൂട്ടങ്ങൾ സംസ്ഥാനത്തെ ബാങ്കുകളിലായി ഇതുവരെ സമർപ്പിച്ചത് 1562 കോടി രൂപയ്ക്കുള്ള വായ്പാ അപേക്ഷകളിൽ 212 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്.19 ലക്ഷത്തിലേറെ കുടുംബശ്രീ വനിതകൾക്കാണ് പ്രയോജനം ലഭിക്കുക. ഏറ്റവും കൂടുതൽ വായ്പയായ 90 കോടി രൂപ കോഴിക്കോടാണ് അനുവദിച്ചത്. 30 ലക്ഷത്തോളം സ്ത്രീകൾക്ക് പദ്ധതി വഴി സഹായം ലഭിക്കും.