തിരുവനന്തപുരം: സംസ്ഥാനത്തെ ക്ലബുകളിലെ ബാറുകൾ തുറന്നു പ്രവർത്തിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് കേരള ലക്ഷ്വറി ഹോട്ടൽസ് ബാർസ് ആൻഡ് ക്ലബ്സ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് പട്ടം ശശിധരൻ, ജനറൽ സെക്രട്ടറി ആർ.രാജൻ എന്നിവർ ആവശ്യപ്പെട്ടു. ക്ലബുകളിലെ ബാറുകളിൽ പണിയെടുത്തിരുന്ന ആയിരക്കണക്കിന് തൊഴിലാളികൾ പട്ടിണിയിലാണെന്നും അവർ പറഞ്ഞു.