currect

തിരുവനന്തപുരം: വൈദ്യുതി ബില്ലടയ്ക്കാൻ കെ.എസ്.ഇ.ബിയുടെ കാഷ് കൗണ്ടറുകളിൽ കൺസ്യൂമർ നമ്പറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിലേർപ്പെടുത്തിയിരുന്ന ക്രമീകരണം ഒഴിവാക്കി. ഉപഭോക്താക്കൾക്ക് കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന കാഷ് കൗണ്ടറുകളിൽ ഏതു ദിവസം വേണമെങ്കിലും പണമടയ്ക്കാൻ സാധിക്കും.
എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 3 വരെയാണ് പ്രവർത്തനം. ഉച്ചയ്ക്ക് 1 മുതൽ 2 വരെ ഇടവേളയായിരിക്കും. ഓൺലൈൻ സംവിധാനത്തിലൂടെ പണമടയ്ക്കാൻ 1912 ൽ വിളിക്കാം.