selin

പാറശാല: മകന്റെ മരണകാരണമറിയാൻ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തണമെന്നാവശ്യത്തിനിടെ അമ്മ വിടപറഞ്ഞു . കഴിഞ്ഞ മാർച്ച് 6 ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച പൊഴിയൂർ പരുത്തിയൂർ പതുവൽ പുരയിടം വീട്ടിൽ മത്സ്യത്തൊഴിലാളി ജോണി (51)ന്റെ അമ്മ സെലിനാ (71) ണ് മരിച്ചത്. സെലിൻ അന്നുമുതൽ സമനില തെറ്റിയനിലയിലായിരുന്നു. മകന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തണം എന്ന ആവശ്യവുമായി ബന്ധുക്കളും പിതാവ് മിഖേൽപിള്ളയും ചേർന്ന് പൊഴിയൂർ പൊലീസ്, മറ്റ് ഉന്നത പൊലീസ് അധികാരികൾ, കളക്ടർ എന്നിവർക്ക് പരാതികൾ സമർപ്പിച്ചിരുന്നു. കളക്ടർ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും കൊവിഡിനെ തുടർന്ന് പോസ്റ്റ് മോർട്ടം നീട്ടിവയ്ക്കുകയായിരുന്നു.

ഫോട്ടോ: ജോണിന്റെ അമ്മ സെലിൻ

നേരത്തെ മരിച്ച ജോൺ