ramesh-chennithala-1

തിരുവനന്തപുരം: ഡൽഹിയിൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ റേഷൻകാർഡുടമകൾക്ക് നൽകുന്ന സൗജന്യ റേഷനും ഭക്ഷ്യകിറ്റും റേഷൻകാർഡില്ലാത്ത മലയാളികൾ ഉൾപ്പടെയുള്ളവർക്കും നൽകണമെന്ന് അഭ്യർത്ഥിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് കത്ത് നൽകി. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പണിയെടുക്കുന്ന കേരളീയരിൽ പലർക്കും തൊഴിൽ നഷ്ടപ്പെടുകയോ വേതനം വെട്ടിക്കുറയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. മിക്കവർക്കും റേഷൻകാർഡില്ലാത്തതു കാരണം ഡൽഹി സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ നൽകുന്ന ആശ്വാസ സഹായങ്ങൾ ഇവർക്ക് ലഭിക്കുന്നില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.