തിരുവനന്തപുരം : ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്നലെ 227 പേർ എത്തിച്ചേർന്നു. 120പുരുഷന്മാരും 107 സ്ത്രീകളുമാണ് എത്തിയത്. തമിഴ്നാട്ടിൽ നിന്ന് 187 പേരും കർണാടകയിൽ നിന്ന് 17 പേരും മഹാരാഷ്ട്രയിൽ നിന്ന് 13 പേരും ആന്ധ്രപ്രദേശ്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നും 5 പേർ വീതവുമാണ് എത്തിയത്. വന്നതിൽ റെഡ് സോണിലുള്ളവർ 87പേരുണ്ട്. എല്ലാവരെയും വീട്ടിൽ നിരീക്ഷണത്തിന് അയച്ചു.

യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം:
തിരുവനന്തപുരം - 194
കൊല്ലം- 10
പത്തനംതിട്ട - 2
കോട്ടയം - 8
ഇടുക്കി - 2
എറണാകുളം - 10
തൃശൂർ - 1