excise

മൂവാറ്റുപുഴ: ആരക്കുഴ കോന്നാനിക്കാട് റോഡരികിൽ ഒഴിഞ്ഞ പറമ്പിൽ നിന്നും ചാരായം വാറ്റാൻ പാകത്തിൽ തയ്യാറാക്കിയ 200ലിറ്റർ വാഷും, വാറ്റുപകരണങ്ങളും മറ്റനുബന്ധ സാമഗ്രികളും റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ പി.കെ.സതീഷിന്റെ നേതൃത്വത്തിൽ പിടികൂടി. പ്രതിക്ക് വേണ്ടി​ തിരച്ചിൽ ആരംഭിച്ചു. ലോക്ക്ഡൗൺ കാലത്ത് നിരീക്ഷണം ശക്തമാക്കിയതായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വൈ.പ്രസാദ് അറിയിച്ചു. വ്യാജ വാറ്റ് സംബന്ധിച്ച് വിവരം ലഭിക്കുന്നവർ 0485 2836717, 9400069576 എന്നീ നമ്പറുകളിൽ വിളിച്ചറിയിക്കണം. എക്‌സൈസ് ഇൻസ്‌പെക്ടറോടൊപ്പം അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എം.കെ.രജു, പ്രിവൻറീവ് ഓഫീസർമാരായ ഇബ്രാഹിം കെ.എസ്., കെ.കെ. വിജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.എം. റോബി, കെ.എം. അബ്ദുള്ളക്കുട്ടി, മിഥുൻ റ്റി.എസ്. എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.