തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജിൽ നിന്നും ഉത്പാദിപ്പിക്കുന്ന വിത്തുകളുടെയും നടീൽ വസ്‌തുക്കളുടെയും വില്പനക്കായി ഏജൻസിയെയോ വ്യക്തികളെയോ നിയോഗിച്ചിട്ടില്ലെന്ന് വെള്ളായണി കാർഷിക കോളേജ് ഡീൻ അറിയിച്ചു. കൃഷിക്കാവശ്യമായ വിത്തും നടീൽ വസ്‌തുക്കളും വെള്ളായണി കാർഷിക കോളേജിന്റേതെന്ന വ്യാജേന വീടുകളിൽ നിന്നും ഓർഡർ സ്വീകരിച്ച് വിതരണം ചെയ്യുന്ന സംഘങ്ങൾ ജില്ലയുടെ പലഭാഗങ്ങളിലും പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കർഷകർ ഇതിൽ വഞ്ചിതരാവരുതെന്നും അദ്ദേഹം അറിയിച്ചു. കാർഷിക കോളേജിലെ ഉത്പന്നങ്ങൾ ലഭിക്കുന്നതിന് അവിടെയുള്ള ഇൻസ്ട്രക്ഷണൽ ഫാമുമായി ബന്ധപ്പെടുക. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ 12.30 വരെയും ഉച്ചക്ക് 1.30 മുതൽ വൈകീട്ട് 4 വരെയും പൊതുജനങ്ങൾക്ക് സേവനം ലഭിക്കും. ഫോൺ: 2383572.