തിരുവനന്തപുരം: വേളിയിലെ ഫ്ളോട്ടിംഗ് റസ്റ്റോറന്റ് മുങ്ങിത്താണത് സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ലൈഫ് ട്യൂബുമായി പ്രതീകാത്മക പ്രതിഷേധ സമരം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ്.എം. ബാലു സമരം ഉദ്ഘാടനം ചെയ്‌തു. ജില്ലാ ജനറൽ സെക്രട്ടറി മുട്ടപ്പലം സജിത്ത്, തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ്‌ കിരൺ ഡേവിഡ്, പാട്രിക് മൈക്കിൾ, വിജേഷ് തുടങ്ങിയവരെ പൊലീസ് അറസ്റ്റുചെയ്‌തുനീക്കി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ വേളി രാമചന്ദ്രൻ, കൗൺസിലർമാരായ ലില്ലി മേരി, ഷീബ പാട്രിക്, പ്രതിഭ ജയകുമാർ എന്നിവർ സംസാരിച്ചു.