അബുദാബി: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് നാല് വിമാനങ്ങൾ കൂടി എത്തും. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം വൈകിട്ട് 5.40 ന് നെടുമ്പാശേരിയിലെത്തും. മസ്‌കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്കുളള രണ്ടാമത്തെ വിമാനം വൈകിട്ട് 6.35 നാണ് എത്തുന്നത്. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം രാത്രി 8.45നും, ദുബായിൽ നിന്ന് കണ്ണൂരിലേക്കുള്ളത് രാത്രി 8.55നുമെത്തും.
നാല് വിമാനങ്ങളിലുമായി 708 യാത്രക്കാരാണ്. ദുബായിലും അബുദാബിയിലും തെർമൽ സ്‌കാനിംഗും റാപ്പിഡ് ടെസ്റ്റും നടത്തിയശേഷമാണ് യാത്രാനുമതി നൽകുക. മസ്‌കറ്റിൽ തെർമൽ സ്‌കാനിംഗ് മാത്രമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.