മുംബയ്: മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പതിനായിരം കടന്നു. ഒരു ദിവസം 1606 രോഗികളാണ് സംസ്ഥാനത്തുണ്ടായത്. 24 മണിക്കൂറിനിടെ 67 പേർ മരിച്ചു. മുംബയിൽ 884 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ മുംബയിൽ കൊവിഡ് ബാധിതരുടെ എണ്ണം 18,555 ആയി.
ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള മുംബയിൽ ശനിയാഴ്ച മാത്രം 41പേർ മരിച്ചു. 696 പേരാണ് മുംബയിൽ മരിച്ചത്. ശനിയാഴ്ച 524 പേരെ രോഗം ഭേദമായി ആശുപത്രിയിൽ നിന്ന് വിട്ടയച്ചു. ആകെ 7,088 പേരാണ് മഹാരാഷ്ട്രയിൽ രോഗമുക്തി നേടിയത്.