covid

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് സൗദി അറേബ്യയിലെ റിയാദിൽ ചികിത്സയിലായിരുന്ന കൊല്ലം അഞ്ചൽ ഇടമുളക്കൽ ആതിര ഭവനിൽ മധുസൂദനൻ പിള്ള മരിച്ചു. 61വയസായിരുന്നു. കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ഈ മാസം മൂന്നിനായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലും പിന്നീട് വെന്റിലേറ്ററിലുമായിരുന്നു.

ഇന്നലെ രാത്രിയാണ് മരിച്ചത്. അഞ്ച് വർഷമായി സൗദിയിലെ ഒരു കമ്പനിയിൽ ഡ്രൈവിംഗ് ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു. സൗദിയിൽ വരുന്നതിന് മുമ്പ് ദുബായിലും കുവൈത്തിലുമായി 25 വർഷം ജോലി ചെയ്തിരുന്നു. ഭാര്യ: രമ മണി. മകൾ: ആതിര. മരുമകൻ: വിഷ്ണു.