covid-

തിരുവനന്തപുരം: വയനാട്ടിലെ കൊവിഡ് രോഗികളെ പൊലീസ് ചോദ്യം ചെയ്യും. രോഗികളായ ചിലർ സമ്പർക്കവിവരങ്ങൾ മറച്ചുവയ്ക്കുന്ന സാഹചര്യത്തിലാണിത്.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഡോക്ടർമാരുടെ സാന്നിദ്ധ്യത്തിലാണ് രോഗികളെ ചോദ്യം ചെയ്യുക.ഇവരുടെ റൂട്ട്മാപ്പ് പൊലീസ് തന്നെ തയ്യാറാക്കും. നിലവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത് വയനാട്ടിലാണ്.