covid-19

ഹൈദരാബാദ്: ഹൈദരാബാദിലെ മദനപ്പേട്ടിൽ ഒരു അപ്പാർട്ട്മെന്റിൽ താമസിക്കുന്ന 25 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുമായി അടുത്തിടപഴകിയവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കൊവിഡ് ബാധിച്ചയാളുമായി അപ്പാർട്ടുമെന്റിൽ താമസിക്കുന്ന ഒരാൾക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നു. ഇയാൾ അപ്പാർട്ട്മെന്റിനുള്ളിൽ ഒരു പിറന്നാൾ പാർട്ടി സംഘടിപ്പിച്ചിരുന്നു. ഇതിൽ ചിലർ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇവർക്കാണോ രോഗം സ്ഥിരീകരിച്ചതെന്ന് വ്യക്തമല്ല.

അതേസമയം തെലങ്കാനയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1454 ആയി.ഇതിൽ 959 പേർ രോഗമുക്തരായി. 34 പേർ മരിച്ചു.