വാഷിങ്ടൺ: കൊവിഡ് പ്രതിസന്ധി അമേരിക്കയിലെ വംശീയ അസമത്വത്തിന് കൂടി അടിവരയിടുന്നതാണെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. ജോഗിങ്ങിന് പോയ കറുത്ത വംശജനായ 25 കാരൻ അഹമ്മദ് അർബറിയെ വെടിവച്ച് കൊന്നത് ഇതിന് ഉദാഹരണമാണ്.ഫെബ്രുവരി 23 നാണ് അഹമ്മദ് അർബെറിയെ കൊലപ്പെടുത്തിയത്.
'കറുത്ത വംശജർ ചരിത്രപരമായി ഈ രാജ്യത്ത് നേരിടേണ്ടി വന്ന അസമത്വങ്ങളിലേക്കും കൊവിഡ് രോഗം വിരൽ ചൂണ്ടുകയാണ്. ഞങ്ങളുടെ കമ്മ്യൂണിറ്റികളിൽ കൊവിഡ് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു കറുത്ത വംശജൻ ജോഗിങ്ങിന് പോകുമ്പോൾ ചില ആളുകൾക്ക് അവരെ തടയണമെന്ന് തോന്നിയാൽ ഉടൻ അത് ചെയ്യാം. അവർക്ക് ഞങ്ങളെ ചോദ്യം ചെയ്യാനും വെടിവയ്ക്കാനും പറ്റുമെന്ന് തോന്നുന്നു. അമേരിക്കയിൽ ഇപ്പോൾ നേരിടുന്ന കടുത്ത ആരോഗ്യ പ്രതിസന്ധിക്ക് കാരണം ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവരാണ്. പലർക്കും തങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് പോലും അറിയില്ല'- ഒബാമ പറഞ്ഞു. വെർച്ച്വൽ ഗ്രാഡുവേഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം