കല്ലമ്പലം: സുഭിക്ഷ കേരളം പദ്ധതിയുടെ നാവായിക്കുളം പഞ്ചായത്തുതല ഉദ്ഘാടനം പുതുശേരിമുക്ക് പുളിയറക്കോണം ഏലായിൽ നടന്നു. സമീപത്തെ രണ്ടര ഏക്കറോളം തരിശ് ഭൂമിൽ വാഴയും, കിഴങ്ങുവർഗങ്ങളും കൃഷിചെയ്യും. വാഴക്കൃഷി ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അംഗം ബി.പി. മുരളിയും കിഴങ്ങുവർഗ കൃഷി അഡ്വ.വി. ജോയി എം.എൽ.എ യും ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ്‌ കെ. തമ്പി അദ്ധ്യഷനായി. വാർഡ് മെമ്പർ ഇ. ജലാൽ സ്വാഗതവും കൃഷി ഓഫീസർ വി. സുരേഷ് നന്ദിയും പറഞ്ഞു. ഷാഫി, സുധീർ, നിസാർ, സത്താർ, നൗഷാദ്, വിജിൻ, ബഷീർ തുടങ്ങിയവർ പങ്കെടുത്തു.