സിഡ്നി: കൊവിഡിനെതുടർന്ന് നിറുത്തിവച്ച ക്രിക്കറ്റ് ഓസ്‌ട്രേലിയ പുനരാരംഭിക്കുന്നു. അടുത്ത മാസം ഡാർവിൻ ക്രിക്കറ്റ് ലീഗോടെയായിരിക്കും ക്രിക്കറ്റ് തുടങ്ങുക. ഡാർവിനും ഡിസ്ട്രിക്ട് ക്രിക്കറ്റും സംഘടിപ്പിക്കുന്ന ടി 20 ടൂർണമെന്റാണ് ജൂണിൽ ആരംഭിക്കുന്നത്. ജൂൺ ആറിനായിരിക്കും ടി20 യുടെ തുടക്കം. അതിനുശേഷം ഏകദിന ടൂർണമെന്റും തുടങ്ങും. സെപ്റ്റംബർ 19നായിരിക്കും ഫൈനൽ.
പ്രഥമ വിൻസി ടി10 ടൂർണമന്റ് സെന്റ് വിൻസെന്റ്, ഗ്രെനേജഡിനസ് എന്നീവിടങ്ങളിലായി മേയ് 22 മുതൽ 31 വരെ നടക്കും. വെസ്റ്റ് ഇൻഡീസിന്റെ പ്രമുഖ താരങ്ങളായ കെസ്രിക്ക് വില്ല്യംസ്, സുനിൽ ആംബ്രിസ്, ഒബെദ് മക്കോയ് എന്നിവരെല്ലം ലീഗിന്റെ ഭാഗമാകും.
കൊവിഡിനെ തുടർന്ന് ക്രിക്കറ്റിൽ സാമ്പത്തികമായി ഏറ്റവും വലിയ ആഘാമാതാണ് ഓസ്‌ട്രേലിയക്കുണ്ടായത്. ഈ വർഷമവസാനം ഇന്ത്യക്കെതിരെ നാട്ടിൽ നടക്കാനിരിക്കുന്ന പരമ്പര നടക്കുമെന്ന പ്രതീക്ഷയിലാണ് അവർ. റദ്ദാക്കപ്പെടുകയാണെങ്കിൽ 300 മില്ല്യൺ ഡോളറിന്റെ നഷ്ടമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് ഉണ്ടാവുക..