മുംബയ്: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ മേയ് 31 വരെ നീട്ടി.. ലോക്ഡൗൺ ഇളവുകളെക്കുറിച്ച് ഉടൻ ജനങ്ങെള അറിയിക്കുമെന്ന് ചീഫ് സെക്രട്ടറി അജോയ് മേത്ത പറഞ്ഞു.
ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരിൽ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്. ശനിയാഴ്ചയോടെ രോഗബാധിതരുടെ എണ്ണം 30,000 കടന്നു. ശനിയാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 1606 പുതിയ കേസുകളാണ്.
മുംബയ് നഗരത്തിലാണ് കൊവിഡ് ഏറ്റവും കൂടുതൽ. മേയ് അവസാനത്തോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം അരലക്ഷം കവിയുമെന്നാണ് കണക്കാക്കുന്നത്.