ബാലരാമപുരം: കൊവിഡ് പ്രതിരോധ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തനം പുനരാരംഭിച്ച ബാലരാമപുരത്തെ ട്രിവാൻഡ്രം സ്‌പിന്നിംഗ് മിൽ കഴിഞ്ഞ ദിവസം മധുരയിലേക്ക് 7.4 ലക്ഷം രൂപയുടെ നൂൽ കയറ്റി അയച്ചു. 60 കിലോ ഭാരമുള്ള 150 ബാഗ് നൂലാണ് കയറ്റി അയച്ചത്. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ സ്‌പിന്നിംഗ് മിൽ ലോക്ക് ഡൗണിന്റെ നിശ്ചലാവസ്ഥയിൽ നിന്ന് നൂലുത്പാദനം പുനരാരംഭിച്ചതിനെ തുടർന്നാണിത്. മൂന്ന് ഷിഫ്റ്റുകളിലായി നൂറിലേറെ തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. മറ്റ് സ്‌പിന്നിംഗ് മില്ലുകളിലെ കോട്ടൺ അവശിഷ്ടങ്ങളിൽ നിന്നാണ് ഇവിടെ നൂൽ നിർമ്മിക്കുന്നത്.