ബാലരാമപുരം: ഡി.വൈ.എഫ്.ഐ നേമം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ' കരുതാം മഴജലം , നല്ല നാളേക്കായി ' കാമ്പെയിന് തുടക്കമായി. മേഖലാതല ഉദ്ഘാടനം സി.പി.എം നേമം ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ നിർവഹിച്ചു. സി.പി.എം നേതാക്കളായ വി. മോഹനൻ,​ എം. ബാബുജാൻ,​ എസ്. രാധാകൃഷ്ണൻ,​ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.എസ്. ഫ്രെഡറിക് ഷാജി,​ ഡി.വൈ.എഫ്.ഐ നേതാക്കളായ ആർ.എസ്. ജ്യോതിഷ്,​ അജ്മൽ ഖാൻ,​ നവനീത് കുമാർ എന്നിവർ പങ്കെടുത്തു.