ബാലരാമപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ ഡി.വൈ.എഫ്.ഐ നടപ്പിലാക്കുന്ന ' റീ സൈക്കിൾ കേരള ' പരിപാടിയിൽ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയും അണിചേരുന്നു. വിവിധ സ്ഥാപനങ്ങളിലും സമിതി അംഗങ്ങളുടെ വീടുകളിലും ഉപയോഗശൂന്യമായ സാമഗ്രികളും പഴയ പാത്രങ്ങളും ആക്രി സാധനങ്ങളും സംഭാവനയായി കൈമാറും. ജില്ലാതല ഉദ്ഘാടനം ബാലരാമപുരത്ത് ജില്ലാ സെക്രട്ടറി എം. ബാബുജാൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയംഗം അജ്മൽ ഖാന് നൽകി സാധനങ്ങൾ നൽകി നിർവഹിച്ചു. ഏരിയാ സെക്രട്ടറി എസ്.കെ. സുരേഷ് ചന്ദ്രൻ,​ സിറാജുദ്ദീൻ,​ നവാസ്,​ നൗഫൽ,​ അൻസർ,​ ബഷീർ എന്നിവർ പങ്കെടുത്തു.