ബാലരാമപുരം: കല്ലിയൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂങ്കുളം വാർഡിൽ മാസ്‌കും ഹോമിയോ പ്രതിരോധ മരുന്ന് വിതരണവും അഡ്വ.എം. വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ബി.കെ. സതികുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ആർ.ആർ. സഞ്ചയ് കുമാർ,​ ശിവദാസൻ,​ എ. സതികുമാർ,​ സജു,​ സുകുമാരൻ,​ സായി വിജയൻ,​ ലാലു,​ ശ്രീകല എന്നിവർ പങ്കെടുത്തു.