നെയ്യാറ്റിൻകര :പള്ളിച്ചൽ എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നിർധനരായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചുനൽകുന്നതിനായുള്ള ഭവന നിർമാണ ചെലവിലേക്കായി കരയോഗം സ്വരൂപിച്ച അഡ്വാൻസ് തുക യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ കുടുംബാംഗത്തിനു കൈമാറി.കരയോഗം പ്രസിഡന്റ് പി. എസ് നാരായണൻ നായർ ,സെക്രട്ടറി ബാലു കരയോഗ ഭരണസമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.