ശ്രീകാര്യം: പൗഡിക്കോണം ലാൽകൃഷ്ണ സോഷ്യൽ വെൽഫെയർ സഹകരണ സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. സംഘം പ്രസിഡന്റ് പൗഡിക്കോണം രഘുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചെക്ക് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് വി. കേശവൻകുട്ടി, സെക്രട്ടറി വേണുഗോപാൽ, ഭരണസമിതി അംഗങ്ങളായ ചിത്രലേഖ, കൊന്നമൂട്ടിൽ സോമൻനായർ, എസ്.കെ. അജികുമാർ, മോഹനൻ നായർ ഫ്രാറ്റ് ഭാരവാഹികളായ കരിയം വിജയകുമാർ, കരിയം മോഹനൻ, പൗഡിക്കേണം സനൽ, ഗാന്ധിപുരം നളിനകുമാർ എന്നിവർ പങ്കെടുത്തു.