കാട്ടാക്കട: മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയുടെ കാർഷിക സ്വയംപര്യാപ്‌ത കാമ്പെയിനായ 'എന്റെ കൃഷി എന്റെ ഭക്ഷണം ' വിളവെടുപ്പുത്സവം മുതിർന്ന ഗ്രന്ഥശാല പ്രവർത്തകൻ പി. കുട്ടപ്പൻ നായർ മൈലോട്ടു മൂഴി സി. ഷൈൻദാസിന്റെ കൃഷിയിടത്തിൽ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എ.ജെ. അലക്സ് റോയ് അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് എസ്. അനിക്കുട്ടൻ, എ.സന്തോഷ് കുമാർ, എ.വിജയകുമാരൻ നായർ, സി. ഷൈൻദാസ്, ബാലവേദി പ്രവർത്തകരായ അഖിൽ. എസ്.ബി, അഭിഷേക്. എസ്.ബി, ആതിര.എസ്.ബി, അഭിജിത്ത്, അമൃത തുടങ്ങിയവർ പങ്കെടുത്തു. കൃഷി വകുപ്പിന്റെ സഹകരണത്തോടെ പച്ചക്കറിവിത്തുകൾ, തൈകൾ നടീൽ രീതികൾ വിവരിക്കുന്ന ലഘുലേഖകൾ എന്നിവ കർഷകർക്ക് വിതരണം ചെയ്‌തിരുന്നു. കൃഷിയെ സംബന്ധിച്ച സംശയങ്ങളുടെ നിവാരണം പൂവച്ചൽ കൃഷി ഭവനിലെ അസിസ്റ്റന്റ് കൃഷി ആഫീസർ ഐ. മുഹമ്മദ് നൗഷാദിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം വാട്സാപ്പ് വഴി നടത്തി.