covid

തിരുവനന്തപുരം: കൊല്ലം ഇത്തിക്കര ബ്ളോക്ക് പഞ്ചായത്ത് അംഗമായ ആരോഗ്യ പ്രവർത്തക ഉൾപ്പെടെ സംസ്ഥാനത്ത് ഇന്നലെ 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. നാലുപേർ മലപ്പുറത്താണ്. രണ്ടുപേർ വീതം പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ്. കൊല്ലം, എറണാകുളം, തൃശൂർ, കാസർകോട് ജില്ലകളിൽ ഓരോ രോഗികളുണ്ട്.

പത്തുപേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയതാണ് (തമിഴ്നാട് -7, മഹാരാഷ്ട്ര-3). മാലദ്വീപിൽ നിന്നെത്തിയ യു.പി സ്വദേശിയാണ് എറണാകുളത്തെ രോഗി.

ഇന്നലെ ആരും രോഗമുക്തരായില്ല. 101 പേരാണ് ചികിത്സയിലുള്ളത്. ജില്ലകളിൽ 62,529 പേർ നിരീക്ഷണത്തിലാണ് (വീട്- 61,855, ആശുപത്രി- 674). ഇവരിൽ 159 പേർ ഇന്നലെയാണ് ആശുപത്രിയിലായത്.

ഹോട്ട് സ്പോട്ട് 23

വയനാട്ടിൽ പനമരം ഹോട്ട് സ്‌പോട്ടിലായതോടെ ഇവയുടെ എണ്ണം 23.

മടങ്ങിയെത്തിയവർ - 60,612

വിമാനത്തിൽ - 3467

കപ്പലിൽ - 1033

ട്രെയിനിൽ - 1026

മറ്റുവാഹനങ്ങളിൽ - 55,086