തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവുകളുടെ കൂട്ടത്തിൽ മസ്ജിദുകളടക്കമുള്ള ആരാധനാലയങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ആവശ്യപ്പെട്ടു. റമദാനിലെ അവസാന ദിവസങ്ങളിലെങ്കിലും സർക്കാർ തീരുമാനിക്കുന്ന ഉപാധികളോടെ മസ്ജിദുകളിൽ ആരാധന നടത്താൻ അനുവദിക്കണമെന്ന് ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാറും ജനറൽ സെക്രട്ടറി എ.എ. അഷ്‌റഫ് മാളയും സർക്കാരിനോട് അഭ്യർത്ഥിച്ചു.