കല്ലമ്പലം : കൊവിഡ് നിരീക്ഷണ കാലാവധി അവസാനിക്കാൻ നാലു ദിവസം ശേഷിക്കെ ലംഘനം നടത്തിയ വിദ്യാർത്ഥിയെ പൊലീസ് പിടികൂടി നിയമനടപടികൾക്ക് ശേഷം കൊവിഡ് കേസ് സെന്ററിലേക്ക് മാറ്റി. ഒറ്റൂർ പഞ്ചായത്തിലെ വടശ്ശേരിക്കോണം സ്വദേശിയായ വിദ്യാർത്ഥിയാണ് നിരീക്ഷണ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ മൂന്നു ദിവസം മുമ്പ് ബൈക്കുമായി കറങ്ങാനിറങ്ങിയത്. ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതിനെതുടർന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം 14 ദിവസം വീട്ടിൽ നിരീക്ഷണത്തിലായത്. ഇത്തരം കേസുകൾ ശ്രദ്ധയിൽ പെട്ടാൽ ആരോഗ്യ വകുപ്പിനെയോ പൊലീസിനെയോ അറിയിക്കണമെന്നാണ് നിർദ്ദേശം. പിടിക്കപ്പെട്ടാൽ നിയമനടപടികൾക്ക് ശേഷം വീണ്ടും സി.സി സെന്ററിൽ നിരീക്ഷണത്തിനയ്ക്കുകയാണ് പതിവ്.