കോവളം: എസ്.എൻ.ഡി.പി യോഗത്തിന്റെ 117ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് കോവളം യൂണിയൻ സംഘടിപ്പിച്ച ഐക്യദീപം തെളിക്കൽ യൂണിയൻ ഓഫീസിൽ യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ. സുരേഷ് ഉദ്ഘാടനം ചെയ്‌തു. വൈ. പ്രസിഡന്റ് എസ്. സുശീലൻ, സെക്രട്ടറി തോട്ടം പി. കാർത്തികേയൻ, വനിതാസംഘം കേന്ദ്ര കമ്മിറ്റിയംഗം ഗീതാമധു യൂണിയൻ ഭാരവാഹികളായ പുന്നമൂട് സുധാകരൻ, കരുംകുളം പ്രസാദ്, വേങ്ങപ്പൊറ്റ സനിൽ, സി. ഷാജിമോൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് മുല്ലൂർ വിനോദ്കുമാർ, രാജേഷ്, സുജിത്ത് തുടങ്ങിയവർ പങ്കെടുത്തു.