വിതുര: ചായം റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിതുര താലൂക്ക് ആശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്‌തു. വിതരണോദ്ഘാടനം ഡോ. പ്രിയ നിർവഹിച്ചു. ഹെഡ് നഴ്സ് കുഞ്ഞുമോൾ, ആശുപത്രി ജീവനക്കാർ, ചായം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എസ്. സതീശചന്ദ്രൻ നായർ, മണ്ണറ വിജയൻ, പി. രാധാകൃഷ്ണൻനായർ, എസ്. രാധാകൃഷ്ണൻ, കെ. ശ്രീകുമാർ, ഫ്രാറ്റ് ഭാരവാഹികളായ പൂതംകുഴി ചന്ദ്രൻ, ടി.വി. പുഷ്‌കരൻ നായർ, വി. ജയരാജൻ എന്നിവർ പങ്കെടുത്തു.