കോവളം: വിഴിഞ്ഞം മാലിന്യപ്ലാന്റിനെതിരായ കാമ്പെയിനിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് കോവളം അസംബ്ലി കമ്മിറ്റി ആരംഭിച്ച സേവ് വിഴിഞ്ഞം ഫേസ്ബുക്ക് പേജിന്റെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥൻ എം.എൽ.എ നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി വിനോദ് കോട്ടുകാൽ, ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ, അസംബ്ലി പ്രസിഡന്റ് ജോയി തുടങ്ങിയവർ പങ്കെടുത്തു.