കോവളം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ തിരുവല്ലം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ലം വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ കുത്തിയിരിപ്പ് ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് പുഞ്ചക്കരി സുരേഷിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി പനത്തുറ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്‌തു. കോൺഗ്രസ് നേതാക്കളായ ജയേന്ദ്രൻ, ദേവരാജൻ നായർ, കൗൺസിലർ കൃഷ്‌ണവേണി, ഭുവനേന്ദ്രൻ, അഹമ്മദ് കബീർ, പാച്ചലൂർ പ്രസന്നൻ, സബീഷ്, അശോകൻ, ബുത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.