കോവളം: കോൺഗ്രസ് കോട്ടുകാൽ മണ്ഡലം അവണാകുഴി ബൂത്തിലെ അംഗങ്ങൾക്കുള്ള മാസ്‌ക് വിതരണത്തിന്റെ ഉദ്ഘാടനം എം. വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. കോൺഗ്രസ് കോട്ടുകാൽ മണ്ഡലം പ്രസിഡന്റ് വട്ടവിള വിജയകുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനോദ് കോട്ടുകാൽ, നേമം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വീരേന്ദ്രകുമാർ, ബൂത്ത് പ്രസിഡന്റ് ഷിബു, വാർഡ് പ്രസിഡന്റ് രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.