തിരുവനന്തപുരം: കെപ്‌കോയിൽ ആദ്യമായി മീറ്റ് പ്രോസസിംഗ് പ്ലാന്റും വിപണന കേന്ദ്രങ്ങളും പൂട്ടുകയും തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുകയും ചെയ്‌തതിന് പിന്നിൽ മാനേജ്‌മെന്റിന്റെ പിടിപ്പുകേടാണെന്ന് ആരോപിച്ച് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തും. ഇന്ന് രാവിലെ 10ന് കെപ്‌കോ ഹെഡ് ഓഫീസിനുമുന്നിൽ നടക്കുന്ന ധർണ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ പങ്കെടുക്കും.