തിരുവനന്തപുരം: ഡോ.ബി. പദ്മകുമാർ രചിച്ച് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ' കൊറോണ വൈറസ് 100 ചോദ്യങ്ങൾ ഉത്തരങ്ങൾ' എന്ന പുസ്തകം ഇന്ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. മന്ത്രി കെ.കെ. ശൈലജ പുസ്‌തകം ഏറ്റുവാങ്ങും. മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടക്കുന്ന പരിപാടിയിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി. കാർത്തികേയൻ നായർ പങ്കെടുക്കും