മലയിൻകീഴ്: യുവാവിന്റെ ആക്രമണത്തിൽ ഇടുപ്പെല്ല് തകർന്ന് ചികിത്സയിലായിരുന്ന ആദ്യകാല സോഷ്യലിസ്റ്റും അടിയന്തരാവസ്ഥ തടവുകാരനുമായിരുന്ന മച്ചേൽ പോറ്റിക്കര വിള രാമവിലാസത്തിൽ ആർ. ദാമോദരൻ നായർ (83) മരിച്ചു. ഏപ്രിൽ 11ന് ഉച്ചയോടെ
കമ്മ്യൂണിറ്റി കിച്ചണിൽ ഭക്ഷണത്തിന് കാത്തുനിൽക്കുമ്പോഴായിരുന്നു ആക്രമണം. വാക്കു തർക്കമായിരുന്നു കാരണം. സംഭവവുമായി ബന്ധപ്പെട്ട് തഴക്കരക്കോണം കിഴക്കുംകര വീട്ടിൽ വി. വിജിതിനെ (23) പൊലീസ് അറസ്റ്റ് ചെയ്തിതിരുന്നു. ഭക്ഷണത്തിനായി വഴിയിൽ കാത്തുനിൽക്കുമ്പോൾ വിജിത് അസഭ്യം പറഞ്ഞുകൊണ്ട് ദാമോദരൻനായരുടെ കൈയിലുണ്ടായിരുന്ന ഊന്നുവടി പിടിച്ച് വാങ്ങി അടിക്കുകയായിരുന്നു. ഒടുവിൽ ബോധം നഷ്ടപ്പെട്ടതോടെയാണ് വിജിത്ത് സ്ഥലംവിട്ടത്. തുടർന്ന് ബന്ധുക്കളെത്തി ജനറൽ ആശുപത്രി പ്രവേശിപ്പിച്ചു. വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അവിവാഹിതനായ ദാമോദരൻ നായർക്ക് കമ്മ്യൂണിറ്റി കിച്ചണിൽ നിന്നുള്ള ഭക്ഷണമായിരുന്നു ഏക സഹായം. സി.ഐ അനിൽകുമാർ, എസ്.ഐ സൈജു എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ വിജിത്ത് റിമാൻഡിലാണ്.
മെഡിക്കൽകോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.
(ഫോട്ടോ അടിക്കുറിപ്പ്.... ആർ. ദാമോദരൻനായർ