തിരുവനന്തപുരം: ട്രാവൻകൂർ കാർഷിക സംഘത്തിന്റെ നേതൃത്വത്തിൽ വട്ടകരിക്കകം യൂണിറ്റ് ഗാന്ധിപുരം യൂണിറ്റ്, പൗഡിക്കോണം എന്നിവിടങ്ങളിൽ നടത്തിയ ഹോമിയോ പ്രതിരോധ മരുന്ന്, മാസ്‌കുകൾ എന്നിവയുടെ വിതരണോദ്ഘാടനം പ്രിയദർശിനി പാലിയേറ്റീവ് കെയർ പ്രസിഡന്റ് അഡ്വ. അണിയൂർ ജയകുമാർ നിർവഹിച്ചു. ട്രാവൻകൂർ കാർഷിക സംഘം പ്രസിഡന്റ് ജിതേന്ദ്രൻ. പി, സെക്രട്ടറി മിനി. വി, കോൺഗ്രസ് വാർഡ് പ്രസിഡന്റ് സന്തോഷ്, യൂണിറ്റ് പ്രസിഡന്റുമാരായ വലിയവിള സുരേഷ്, ശങ്കർ, വട്ടക്കരിക്കകം ബൈജു, മധു, സുനിത, ശ്രീവിദ്യ, രാജി എന്നിവർ പങ്കെടുത്തു.