കളത്തുക്കടവ് : കടയ്ക്കൽ സജി ജോസഫ് (47) നിര്യാതനായി. ഭാര്യ: ബിജി. മക്കൾ: അജോ ജോസഫ് (സെന്റ് പോൾസ് എച്ച്.എസ്.എസ്), ബിൽജു ജോസഫ് (സെന്റ് അൽഫോൻസ് ഇംഗ്ളീഷ് മീഡിയം).
രാജേന്ദ്രൻ
മരുതൂർ : അഭിഷേകത്തിൽ ഡി. രാജേന്ദ്രൻ (61, എക്സ്. സർവീസ്) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: സീന രാജൻ, റീനാ രാജൻ. മരുമകൻ: രാജേഷ് ബി. ജസ്റ്റിൻ. പ്രാർത്ഥന: 18ന് രാവിലെ 10ന് കല്ലയം സെന്റ് മേരീസ് ചർച്ചിൽ.
കൃഷ്ണൻനായർ
പൂജപ്പുര: പരീക്ഷാഭവന് സമീപം അഞ്ജനം വീട്ടിൽ കൃഷ്ണൻ നായർ ആർ (87, റിട്ട. അസി. എൻജി. പൊതുമരാമത്ത്) നിര്യാതനായി. ഭാര്യ: പരേതയായ എ. പ്രഭാവതി. മക്കൾ: ജയചന്ദ്രൻ(എൽ.ബി.എസ്.ഐ.ടി.ഡബ്‌ള്യു), ഡോ. ശ്രീലേഖ പി. മരുമക്കൾ: രാധാദേവി എസ് (കേരള യൂണിവേഴ്സിറ്റി), ചന്ദ്രശേഖരൻ നായർ എസ്(റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, കേരള ആസൂത്രണ ബോർഡ്). സഞ്ചയനം: 21ന് രാവിലെ 8ന്.
ശശിധരൻ
ചേരപ്പള്ളി : ആര്യനാട് കോട്ടയ്ക്കകം മൈലണിക്കോണം കൃഷ്ണഭവനിൽ കെ. ശശിധരൻ (89) നിര്യാതനായി. ഭാര്യ: എം. കൃഷ്ണമ്മ. മക്കൾ: അനിൽകുമാർ, ജയകുമാർ, വിമൽകുമാർ, സിംല തങ്കച്ചി. മരുമക്കൾ: ജലജ, ഷൈജ (ആര്യനാട് മാങ്കോട് അംഗൻവാടി ടീച്ചർ), പ്രസാദ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 7ന്.