ചാലക്കുടി: പരിയാരം കാഞ്ഞിരപ്പിള്ളിയിൽ ചാരായ നിർമ്മാണം നടത്തിക്കൊണ്ടിരുന്ന രണ്ടു പേരെ ചാലക്കുടി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പിള്ളി കൈതാരൻ വീട്ടിൽ തോമസ് (66), പരിയാരം ദേവശേരി വീട്ടിൽ വൈശാഖ് (30) എന്നിവരെയാണ് ഇൻസ്‌പെക്ടർ എ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഒരു ലിറ്റർ ചാരായം, 20 ലിറ്റർ വാഷ് എന്നിവ വീട്ടിൽ നിന്നും പിടിച്ചെടുത്തു. തോമസിന്റെ വീട്ടിൽ കുക്കറിലാണ് ചാരായം വാറ്റിയിരുന്നത്. പ്രിവന്റീവ് ഓഫീസർമാരായ കെ.പി സുനിൽകുമാർ, എം.എൽ.എ റാഫേൽ, പി.പി ഷാജു, പി.എ ജെയ്‌സൺ, സി.ഇ.ഒ എം.എസ് ശ്രീരാജ് എന്നിവരും കൂടിയാണ് പ്രതികളെ പിടികൂടിയത്.