തിരുവനന്തപുരം: ലോക്ക് ഡൗണിൽ അയവുവന്നതോടെ സംവിധായകൻ ബ്ലസിയും നടൻ പൃഥ്വിരാജും അടങ്ങുന്ന സംഘം ജോർദ്ദാനിൽ 'ആടുജീവിതത്തിന്റെ ' ഷൂട്ടിംഗ് പൂർത്തിയാക്കി. മരുഭൂമിയിലെ ഷൂട്ടിംഗിന് ശേഷം വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിലേക്ക് സംഘം മാറി. 22നും 25നുമിടയിൽ കൊച്ചിയിലേക്ക് ഒരു വിമാനം ഉണ്ടെന്ന വിവരമാണ് സംഘത്തിനു ലഭിച്ചത്.
58 പേരാണ് സംഘത്തിലുള്ളത്. മാർച്ച് 16നാണ് ജോർദ്ദാനിൽ ഷൂട്ട് തുടങ്ങുന്നത്. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ അവിടെ കർഫ്യൂ പ്രഖ്യാപിച്ചതോടെ ഏപ്രിൽ ഒന്നിന് ചിത്രീകരണം നിറുത്തി. ഏപ്രിൽ 24 നാണ് ഇത് പുനരാരംഭിച്ചത്.
മരുഭൂമിയിൽ നിന്നുള്ള നിർണായക രംഗങ്ങളാണ് വാദിറാമിൽ ഇപ്പോൾ പൂർത്തിയായത്.