തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷകളുടെ മൂല്യനിർണയം ഇന്നാരംഭിക്കും. കൊവിഡ് ജാഗ്രതാ നിർദ്ദേശങ്ങൾ പാലിച്ചാണ് മൂല്യനിർണയം. ഇതാദ്യമായാണ് പരീക്ഷകൾ പൂർത്തിയാക്കുന്നതിന് മുൻപേ മൂല്യനിർണയം ആരംഭിക്കുന്നത്.
ഗണിതം, ഫിസിക്സ്, കെമിസ്ട്രി, അറബി, ഉറുദു, സംസ്കൃതം ഒഴികെയുള്ള വിഷയങ്ങളുടെ മൂല്യനിർണയമാണ് നടക്കുക. ആകെ 54 കേന്ദ്രീകൃത ക്യാമ്പുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ 36 ക്യാമ്പുകളിലാണ് ഇന്ന് മൂല്യനിർണയം നടക്കുക. ആവശ്യമായ അദ്ധ്യാപകരെ പരീക്ഷാഭവൻ നിയമിച്ചിട്ടുണ്ട്. എന്നാൽ പൊതുഗതാഗതസൗകര്യക്കുറവ് അദ്ധ്യാപകരുടെ ഹാജർനില കുറയ്ക്കുമെന്നാണ് കരുതുന്നത്. ഇന്ന് മുതൽ 22 വരെയാണ് മൂല്യനിർണയത്തിന്റെ ആദ്യഘട്ടം. ജൂൺ ആദ്യവാരം രണ്ടാംഘട്ടം ആരംഭിക്കും.
ഹയർസെക്കൻഡറി മൂല്യനിർണയം 13ന് ആരംഭിച്ചിരുന്നു. 40 ശതമാനം അദ്ധ്യാപകരാണ് ഇതുവരെ ഹാജരായിട്ടുള്ളത്.